ദോഹ, ഖത്തർ: മേഖലയിലെ ഏറ്റവും പുതിയസംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ദോഹയിൽ അടിയന്തിര അറബ്–ഇസ്ലാമിക് ഉച്ചകോടിചേരുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു.
ഖത്തർ വാർത്താ ഏജൻസിയോട് (QNA) സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി.
ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച ഖത്തർ പ്രധാനമന്ത്രി രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. ......
ആഭരണ പ്രേമികൾക്ക് സന്തോഷവർത്തയുമായി ഡിയോറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ന് മുതൽ ബർവ വില്ലജിൽ പ്രവർത്തനം ആരംഭിക്കുന്നു. മനോഹരമായ ഗോൾഡ്, ഡയമണ്ട് ആഭരണങ്ങൾക്ക് പുറമെ വെള്ളി ആഭരങ്ങളുടെ അതി നൂതന ഡിസൈൻസും നികൾക്കായി ഒരുക്കിയിരിക്കുന്നു. ......
ദോഹ: ഇന്ത്യൻ കൾ ചറൽ സെന്റർ ഹിന്ദി ദിനാഘോഷം സംഘടി പ്പിക്കുന്നു.ഐ സി സി
ഹിന്ദി ലിറ്ററേച്ചർ ക്ലബ് ഖത്തറിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് ഹിന്ദി ദിനാഘോഷം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 14 ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഐ.സി.സി. ......
ദോഹ: അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഗവർണേഴ്സ് ബോർഡിന്റെയോഗത്തിൽ ഇസ്രായേലിന്റെ വഞ്ചനാപരമായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. തങ്ങളുടെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഖത്തർ വ്യക്തമാക്കി.
വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഗവർണേഴ്സ് ബോർഡിന്റെ സെഷനിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ജാസിം യാക്കൂബ് അൽ-ഹമ്മദിയാണ് ശക്തമായ പ്രതിഷേധം രേഖപെടുത്തിയത്.
ഖത്തർ-ഈജിപ്ത്-യുഎസ് മധ്യസ്ഥ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ......
കെഎംസിസി ഖത്തർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'മുസിരിസ് സാഗയുടെ ' ഭാഗമായി ജില്ലാ തല മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25 വ്യാഴം വൈകീട്ട് 7 മണി മുതൽ കെഎംസിസി ഹാളിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഖത്തറിലുള്ള തൃശ്ശൂർ ജില്ലക്കാരായ ആർക്കും പങ്കെടുക്കാവുന്നതാണ്. ......